2011 നവംബര്‍ | പുസ്തകം 8 | ലക്കം 5 | 1432 ദുല്‍ഹിജ്ജ
 

മുഹമ്മദ്നബി(സ്വ) യെ പ്രകീര്‍ത്തിച്ച പാശ്ചാത്യര്‍

ഷൈന്‍ ഷൌക്കത്തലി
ലേഖനം
ആധുനിക യൂറോപ്യന്‍ എഴുത്തുകാരില്‍ അലോയിസ് സ്പ്രെംഗര്‍ (അഹീശ ടുൃലിഴലൃ) ആണ് ആദ്യകാലത്ത് പ്രവാചകന്‍(സ്വ)ðയെക്കുറിച്ച് പരാമര്‍ശിക്കുന്ന കൃതികള്‍ രചിച്ചതായി മുഖ്യമായും പറയപ്പെടുന്നത്. 1851ല്‍ രചിക്കപ്പെട്ട ഈ കൃതികള്‍ പ്രപവാചകനെലð അവഹേളിക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് പാശ്ചാത്യ ലോകത്ത് രചിക്കപ്പെട്ടത്. കാലങ്ങളായി പ്രവാചകന്‍ലðയെ തരംതാഴ്ത്തിക്കൊണ്ടിറങ്ങുന്ന ക്രൈസ്തവ മിഷണറിമാരുടെ കൃതികളാണ് പാശ്ചാത്യര്‍ക്ക് കൂടുതല്‍ പരിചയമെങ്കിലും പിന്നീടുള്ള നിഷ്പക്ഷ പഠനങ്ങളും അവരിലെ പല മുന്‍നിര എഴുത്തുകാര്‍ക്കും പ്രവാചകന്‍ലðയുടെ യഥാര്‍ഥ വ്യക്തിത്വം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായവയാണ്.
റോമന്‍ കത്തോലിക്കാസഭയില്‍നിന്ന് ജോണ്‍ കാല്‍വിന്‍ എന്ന ദാര്‍ശികനെ പിന്‍പറ്റുന്ന കാല്‍വിനിസം എന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് ചേക്കേറിയ പ്രശസ്ത എഴുത്തുകാരനായിരുന്നു തോമസ് കാര്‍ലൈല്‍ (ഠവീാമ ഇമൃഹ്യഹല). ഡാന്റെ, ഷേക്സ്പിയര്‍ മുതലായവരെയുള്‍ക്കൊള്ളുന്ന കാല്‍പനികതയുടെ അംശമുള്ള അദ്ദേഹത്തിന്റെ കൃതിയാണ് On heroes, hero-worship and the heroic in history. വിവിധയിടങ്ങളില്‍ അദ്ദേഹം നടത്തിയ ആറ് പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇതിലെ രണ്ടാമത്തെ അധ്യായം (പേജ് 67) അദ്ദേഹം മുഹമ്മദ് നബിലðയെക്കുറിച്ച് 1840 മെയ് എട്ടില്‍ നടത്തിയ പ്രഭാഷണമാണ് എന്നത് ശ്രദ്ധേയമാണ്. ഈ അധ്യായത്തിന്റെ തലക്കെട്ട് 'The hero as prophet, Mahomet: Islam’ എന്നതാണ് കാര്‍ലൈല്‍ നല്‍കിയിട്ടുള്ളത്. പ്രവാചകന്‍ലðയെക്കുറിച്ച് ഏകദേശം അറുപതോളം പേജുകളിലായി ഗ്രന്ഥകാരന്‍ വിവരിക്കുന്ന ഈ അധ്യായത്തില്‍ പാശ്ചാത്യര്‍ പ്രവാചകന്ലð നേരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. ഈ പുസ്തകത്തിലെ 70-ാം പേജില്‍ ഇപ്രകാരം കാണാം.
“"......Our current hypothesis about Mahomet, that he was a scheming impostor, a falsehood incarnate, that his religion is a mere mass of quackery and fatuity, begins really to be now untenable to anyone. This lies, which well-meaning zeal has heaped round this man, are disgraceful to ourselves only.''
പ്രവാചകന്‍ലðയെ കുറിച്ചും ഇസ്ലാമിനെക്കുറിച്ചും അന്നത്തെ കാലഘട്ടത്തില്‍ പാശ്ചാത്യര്‍ക്കുണ്ടായിരുന്ന തെറ്റുധാരണയെക്കുറിച്ചും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട് എന്നാണ് കാര്‍ലൈല്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. സൂത്രക്കാരനായ തട്ടിപ്പുകാരന്‍, കപടനായ അവതാരപുരുഷന്‍ തുടങ്ങിയ വിശേഷണങ്ങള്‍, പ്രവാചകന്‍ലðക്ക് നല്‍കുന്ന പാശ്ചാത്യര്‍ പറയുന്ന കള്ളങ്ങള്‍ അവര്‍ക്കുതന്നെ അപമാനകരമാണെന്ന കാര്‍ലൈലിന്റെ വാദം അന്ന് പലര്‍ക്കും അരോചകമായി തോന്നി. യൂറോപ്പില്‍ ചൂഷണവും അന്ധവിശ്വാസവും നടമാടിയിരുന്ന കത്തോലിക്കാസഭയുടെ പ്രവൃത്തികള്‍ക്ക് നേരെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ സ്വതവേ ഭൂരിപക്ഷത്തിന്റെ അതൃപ്തിക്ക് പാത്രമായിരുന്നയാളായിരുന്നു കാര്‍ലൈല്‍. എന്നാല്‍ പിന്നീട് ഈ പുസ്തകം ശ്രദ്ധിക്കപ്പെട്ടു. പ്രവാചകന്‍ലðയുടെ വിവാഹങ്ങളെ പരിഹസിക്കാത്ത അപൂര്‍വ പാശ്ചാത്യന്‍ രചനകളിലൊന്നായിരുന്നു ഈ കൃതി.
ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗമായ എഡ്വാര്‍ഡ് ഗിബ്ബണ്‍ (ഋറംമൃറ ഏശയയീി) രചിച്ച കൃതിയാണ് The Decline and Fall of Roman Empire. ലോകതലത്തില്‍ അറിയപ്പെടുകയും ചൂടപ്പംപോലെ വിറ്റഴിയുകയും ചെയ്ത കൃതിയാണിത്. മനോഹരമായ ഭാഷയിലുള്ള ചരിത്രാഖ്യാനമായതുകൊണ്ട് പലരുടെയും പ്രശംസക്ക് ഈ പുസ്തകം പാത്രമായി. ക്രൈസ്തവസഭയുടെ പല താല്‍പര്യങ്ങള്‍ക്കും എതിരായതിനാല്‍ അവരുടെ അതൃപ്തിക്ക് വിധേയമായിയെന്നത് നേരാണ്. അറേബ്യയിലെ പ്രാകൃതജനതയെ വിവരിക്കുന്ന ഈ പുസ്തകം പിന്നീട് പ്രവാചകന്റെലð ആഗമനവും അവരെ സംസ്കരിക്കുന്നതും വ്യക്തമാക്കുന്നു. ഈ പുസ്തകത്തിന്റെ അഞ്ചാം വാള്യത്തിലെ 351-352 പേജുകളില്‍ ഇപ്രകാരം കാണാം
"The first and the most arduous conquests of Mahomet were those of his wife, his servant, his pupil and his friend, since he presented himself as a prophet to those who were most conversant with his infirmities as a man.''
പ്രവാചകന്‍ലð തന്റെ അടുത്ത ആളുകളായ ഭാര്യ, ഭൃത്യന്‍, ശിഷ്യന്‍, സുഹൃത്ത് എന്നിവരുമായിട്ടുള്ള ബന്ധങ്ങളിലും പ്രവാചകനായിത്തന്നെ നിലനിന്നതുകൊണ്ട് കാപട്യമില്ലാത്ത ഒരവസ്ഥാവിശേഷമായിരുന്നു ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കാം. അടുത്ത ബന്ധങ്ങളാകമ്പോള്‍ ദൌര്‍ബല്യങ്ങള്‍ എളുപ്പം വെളിവാക്കപ്പെടുന്നതുകൊണ്ട് എക്കാലവും കാപട്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്നതാണ് ഗിബ്ബണ്‍ സമര്‍ഥിക്കുന്നത്. ഈ നിരീക്ഷണം ശരിയാണെന്ന് വ്യക്തമായി മനസ്സിലാക്കാം. 1776-1788 കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഈ കൃതി വസ്തുനിഷ്ഠമായ ഒന്നിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
1829ല്‍ ഗോഡ്ഫ്രെ ഹിഗ്ഗിന്‍സ് (ഏീറളൃല്യ ഒശഴഴശി) എഴുതിയ An apology for the life of Mohammed എന്ന പുസ്തകം ക്രൈസ്തവര്‍ക്ക് അമര്‍ഷമുണ്ടാക്കിയ ഗ്രന്ഥമാണ്. യേശുക്രിസ്തുവിന്റെ അനുയായികള്‍ പരീക്ഷണഘട്ടത്തില്‍ യേശുവിനെ കൈവിട്ടത് മുഖ്യപോരായ്മയായി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നു. പാറയെന്ന് വിശേഷിപ്പിക്കപ്പെട്ട പത്രോസ്’വരെ യേശുവിനെ തള്ളിപ്പറഞ്ഞതായി ബൈബിള്‍ പറയുന്നു. എന്നാല്‍ പ്രവാചകന്‍ലðയുടെ അനുചരന്മാര്‍ അദ്ദേഹത്തോട് കാണിച്ച കൂറ് ചരിത്രത്തില്‍ വ്യക്തമാണ്. ഭൌതികസൌകര്യങ്ങള്‍ ത്യജിച്ച് ഹിജ്റ ചെയ്തവരും യുദ്ധത്തില്‍ പങ്കെടുത്ത് ജീവനും മറ്റും ത്യജിച്ചവരും ഇതിന് ഉദാഹരണങ്ങളാണ്. ഹിഗ്ഗിന്‍സ് തന്റെ പുസ്തകത്തില്‍ ഈ വിഷയം പരാമര്‍ശിക്കുന്നു.
"...The followers of Mohammed, on the contrary, rallied round their persecuted pr-ophet, and, risking their lives in his defence, made him triumph over all his enemies.''
1874ല്‍ ക്രൈസ്തവ പാതിരിയായ ബോസ്വര്‍ത്ത് സ്മിത്ത് (ആീംീൃവേ ടാശവേ) എഴുതിയ പുസ്തകമായ Mohammed and Mohammadanism പ്രവാചകനെലðക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. ഇതിലെ 17, 18 പേജുകളില്‍ പറയുന്നത് കാണുക.
"...But we know everything of the ext-ernal history of Mohammed in his youth, his appearance, his relations, his habits, his first idea and the gradual growth, inter-mittent though it was, of his great revelation; while for his internal history, after his mission had been proclaimed, we have a book ab-solutely unique in its origin, in its pre-servation, and in the chaos of its contents, but on the substantial authenticity of which no one has ever been able to cast a serious doubt”
യാതൊരു സംശയങ്ങള്‍ക്കും പഴുതില്ലാത്ത വ്യക്തിത്വമായിരുന്നു പ്രവാചകന്റേത് എന്ന് ബോസ്വര്‍ത്ത് സമര്‍ഥിക്കുന്നു. ചെറുപ്പകാലം മുതല്‍ മരണംവരെയുള്ള ചരിത്രം സംശയമറ്റതും സുതാര്യമായതും ആണെന്ന് ബോസ്വര്‍ത്ത് അംഗീകരിക്കുന്നു.
1896ല്‍ അലിഗര്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റിയായ ടി.ഡബ്ള്യു. അര്‍നോള്‍ഡ് (ഠ.ണ. അൃിീഹറ) എഴുതിയ കൃതിയാണ് ജൃലമരവശിഴ ീള കഹെമാ. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെയും കവി അല്ലാമ ഇഖ്ബാലിന്റെയും സുഹൃത്തായ അര്‍നോള്‍ഡ് പ്രവാചകന്‍ലðയെക്കുറിച്ച് പുകഴ്ത്തിയെഴുതിയത് ഈ പുസ്തകത്തിന്റെ പേജ് 43ല്‍ കാണാം.
"In the heathen Arab, friendship and ho-stility were as a loan which he sought to re-pay with interest, and he prided himself on returning evil for evil, and looked down on any who acted otherwise, as a weak nid-ering.
He is the perfect man who late and early plotteth still to do a kindness to his friends and work his foes some ill.
To such was Prophet said
Recompense evil with that which is better''
പ്രാകൃത അറേബ്യന്‍ ജനതയുടെ സ്വഭാവം തിന്മയെ തിന്മകൊണ്ട് നേരിടലായിരുന്നു. പ്രതികാരമെന്നോണം വര്‍ഷങ്ങളോളം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഗോത്രങ്ങള്‍ അന്ന് സര്‍വസാധാരണമായിരുന്നു. എന്നാല്‍ തിന്മയെ നന്മയാല്‍ പ്രതിരോധിക്കുക എന്ന വിശുദ്ധ ക്വുര്‍ആനിലെ 41:34 വചനം പ്രവാചകന്‍ അറേബ്യയില്‍ പ്രബോധനം ചെയ്യുകയും ആ സമുദായം മാറുകയും ചെയ്തുവെന്ന് അര്‍നോള്‍ഡ് സമര്‍ഥിക്കുന്നു.
അ ഒശീൃ്യ ീള ഏീറ’എന്ന പുസ്തകത്തിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച എഴുത്തുകാരിയാണ് കരണ്‍ ആംസ്ട്രങ്ങ് (ഗമൃലി അൃാൃീിഴ). കത്തോലിക്കാ കന്യാസ്ത്രീയായിരുന്ന അവര്‍ രചിച്ച പുസ്തകമാണ് A History of God.’1999ലെ Islam: A Short History. 1999se Muslim Public Affairs Council Media Award’ ലഭിച്ച അവര്‍ ഈ പുസ്തകത്തിന്റെ പേജ് 13ല്‍ ഇപ്രകാരം പറയുന്നു.
"...Many of his other wives were older women, who were without protection or were related to the chief of those tribes who became the allies of the ummah. None of them bore the Prophet any children. His wives were sometimes more of a hindrance than a pleasure.''
പ്രവാചകന്റെ വിവാഹങ്ങള്‍ പലപ്പോഴും വിവാദപരമായി പാശ്ചാത്യര്‍ അവതരിപ്പിക്കുമ്പോഴും അതില്‍നിന്ന് വിഭിന്നമായി യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഭാഗം. കേവലം സുഖഭോഗത്തിന് വേണ്ടിയല്ല, മറിച്ച് രക്ഷ നല്‍കാനും ഗോത്രങ്ങളുമായി ബന്ധം സ്ഥാപിക്കാനും മറ്റുമാണ് വിവാഹങ്ങള്‍ പ്രവാചകന്‍ലð ചെയ്തത് എന്നാണ് ആംസ്ട്രങ്ങ് പറയുന്നത്. ഖദീജðയെ ഒഴിച്ച് ബാക്കിയാരും പ്രവാചകന്ല സന്താനങ്ങളെ നല്‍കിയില്ലായെന്നും പലപ്പോഴും സുഖത്തെക്കാളേറെ ഉത്തരവാദിത്തപരമായിട്ടുള്ള സാധ്യതകളാണ് പ്രവാചകന്ൃð ഉണ്ടായിരുന്നതെന്നും ഈ പുസ്തകത്തില്‍ പറയുന്നത് പ്രവാചകന്റെലð വിവാഹങ്ങളെക്കുറിച്ച് നേര്‍ക്കാഴ്ച നല്‍കുന്നു.
ഇതേ പുസ്തകത്തിന്റെ പേജ് 20ല്‍ ഇപ്രകാരം കാണാം:
"...None of the Quraysh was forced to become Muslim, but Mohammad’s victory convinced some of his principled opponents, such as Abu Sufyan, that the old religion had failed.”
നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കപ്പെട്ട മതമാണ് ഇസ്ലാം എന്ന പാശ്ചാത്യന്‍ ചിന്താഗതിക്ക് എതിരായ വാദമാണിവിടെ ആംസ്ട്രങ്ങ് നല്‍കുന്നത്. ഖുറൈശികളെ നിര്‍ബന്ധിച്ച് മതം മാറ്റുകയല്ല മറിച്ച് പ്രവാചകന്‍ലðയുടെ വിജയം അവര്‍ക്ക് അവരുടെ മതം പിഴവിലാണ് എന്ന സത്യം ബോധ്യപ്പെടുത്തിക്കൊടുത്തുവെന്ന യാഥാര്‍ഥ്യമാണ് ആംസ്ട്രങ്ങ് നല്‍കുന്നത്. ചുരുക്കത്തില്‍, പാശ്ചാത്യര്‍ ഉന്നയിക്കാറുള്ള രണ്ട് കാര്യങ്ങളെ- പ്രവാചക വിവാഹങ്ങളെപ്പറ്റിയുള്ള അപവാദത്തെയും ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചതാണെന്ന വാദത്തെയും-ആംസ്ട്രങ്ങ് ഭംഗിയായി ഖണ്ഡിക്കുന്നു.
ക്രൈസ്തവ വിശ്വാസിയായ ഫിലിപ്പ് കുറി ഹിറ്റി (ജവശഹശു ഗവൌൃശ ഒശശേേ) സയണിസത്തിനെതിരിലും ഫലസ്തീനിലെ ജൂത അധിനിവേശത്തിനുെതിരിലും നിലപാടുള്ളയാളാണ്. 1943ല്‍ ഇറങ്ങിയ The Arabs: A Short History എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പ്രവാചകന്‍ലðയുടെ ലളിത ജീവിതത്തെപ്പറ്റിയും മറ്റും ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നാണ്. ഇതിലെ 39-ാം പേജില്‍ ഇങ്ങനെ കാണാം:
"Even at the height of his glory Muhammed led, as in his days of obscurity an unpretentious life in one of those clay houses consisting, as do all old fashioned houses of present day Arabia and Syria, of a few ro-oms opening into a courtyard and acc-essible only from it. He was often seen mending his own clothes and was at all times within the reach of his people.''
കളിമണ്ണുകൊണ്ടുള്ള വീട്ടില്‍ കഴിഞ്ഞിരുന്ന നബിലðതന്റെ വസ്ത്രങ്ങള്‍ തുന്നുന്നത് സര്‍വസാധാരണമായ കാഴ്ചയായിരുന്നു. ജനങ്ങള്‍ക്ക് അദ്ദേഹത്തിനെ കാണാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. സാധാരണ മനുഷ്യരെപോലെ ലളിതമായ ജീവിതം നയിച്ചയാളാണ് നബില എന്ന് ഫിലിപ്സ് സമര്‍ഥിക്കുന്നു.
രസതന്ത്രവുമായി ബന്ധമുള്ളയാളാണെങ്കിലും ചരിത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളയാളാണ് ജോണ്‍ വില്യം പ്രാപ്പന്‍ (ഖീവി ണശഹഹശമാ ജൃമുലി). അദ്ദേഹം 1862ല്‍ എഴുതിയ History of the intellectual development of Europe എന്ന ഗ്രന്ഥം യൂറോപ്പിലെ ധിഷണാശാലികളുടെ വളര്‍ച്ചയെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരമാണ്. ഇസ്ലാമിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ദേഹം പേജ് 244ല്‍ ഇപ്രകാരം പ്രസ്താവിക്കുന്നു:
"Four years after the death of Justinian, A.D. 569, was born at Mecca, in Arabia, the man who of all others, has exercised the greatest Influence upon the human race - Mohammed, by Europeans surnamed ''the impostor.''
പ്രവാചകന്‍ലð ജനതക്ക് മേല്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്നത് പ്രാപ്പന്‍ ഇവിടെ വിവരിക്കുന്നു. ലോകത്തെ മൂന്നിലൊന്ന് ജനതയെ സ്വാധീനിക്കാന്‍ പ്രവാചകന്‍ലðക്ക് സാധിച്ചുവെന്നത് ഇദ്ദേഹം പ്രത്യേകം എടുത്തുപറയുന്നു.
1978ല്‍ ആസ്ട്രോഫിസിക്സില്‍ ഡോക്ടറേറ്റ് എടുത്ത് നാസയില്‍ ശാസ്ത്രജ്ഞനായിരുന്ന മൈക്കല്‍ എച്ച്. ഹാര്‍ട്ട് (ങശരവമലഹ ഒ. ഒമൃ) എഴുതിയ പുസ്തകമാണ് The 100, A ranking of the most influential persons in history. ലോകചരിത്രത്തെ സ്വാധീനിച്ച വ്യക്തികളെപ്പറ്റി പഠനം നടത്തുന്ന ഹാര്‍ട്ട് പ്രവാചകന്‍ലðക്ക് ഒന്നാം റാങ്ക് നല്‍കി. ഈ പുസ്തകത്തിന്റെ നാലാം പേജില്‍ ഹാര്‍ട്ട് പറയുന്നു: "...but he was the only man in history who was supremely successful on both the secular and religion level.''
മതേതര തലത്തിലും മതപരമായ തലത്തിലും ഉന്നത വിജയം നേടിയ വ്യക്തിയാണ് നബിലð എന്ന് ഹാര്‍ട്ട് പറയുന്നു. രാഷ്ട്രം, മതം, കുടുംബം, സൌഹൃദം തുടങ്ങി എല്ലാ മേഖലയിലും പ്രവാചകന്‍ലð തനതായ വ്യക്തിമുദ്ര ചാര്‍ത്തി.
യൂറോപ്യന്‍ എഴുത്തുകാര്‍ പലപ്പോഴും ഓറിയന്റലിസ്റ് എഴുത്തുകാരുടെ സ്വാധീനത്താല്‍ ഇസ്ലാമിനെ 'മുഹമ്മദിസം' എന്ന് തെറ്റായി പ്രയോഗിക്കാറുണ്ടെങ്കിലും നിഷ്പക്ഷമായ പഠനം അവരെ പലപ്പോഴും സത്യത്തിലേക്ക് എത്തിക്കാറുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. ഈശ്വരനില്‍ വിശ്വസിക്കാത്ത ജോര്‍ജ് ബര്‍നാര്‍ഡ് ഷാ (ഏലീൃഴല ആലൃിമൃറ ടവമം) പ്രവാചകന്‍ലðയെ Saviour of humanity അഥവാ 'മനുഷ്യരാശിയുടെ രക്ഷകന്‍' എന്ന് The Genuine Islam എന്ന കൃതിയില്‍ 1956ലും എല്ലാം ഈശ്വരനാണെന്ന് വിശ്വസിച്ച ഫ്രഞ്ച് കവി ലാ മാര്‍ട്ടിന്‍ (ഘമ ങമൃശിേല) '' ...is there any man greater than he?'' അഥവാ പ്രവാചകന്‍ ലðയെക്കാള്‍ മഹാനായി ആരെങ്കിലും ഉണ്ടോയെന്ന് Historie de la Turquie എന്ന കൃതിയില്‍ 1954ലും പരാമര്‍ശിച്ചത് പ്രവാചകന്‍ലയുടെ കറകളഞ്ഞ വ്യക്തിത്വത്തിനുള്ള അംഗീകാരമാണ്.
താങ്കളുടെ പ്രതികരണം രേഖപ്പെടുത്തുക
മുഹമ്മദ്നബി(സ്വ) യെ പ്രകീര്‍ത്തിച്ച പാശ്ചാത്യര്‍ - യെക്കുറിച്ച് ആകെ 1 പ്രതികരണം
< പുതിയത്  | പഴയത് >

SHAHI പറയുന്നു:

സര്‍വ്വസ്തുതിയും അല്ലാഹുവിന്.മുസല്‍മാന് നബിയെ മനസിലാക്കാന്‍ ഒരാളുടെയും സെര്‍ട്ടിഫിക്കേറ്റ് വേണ്ട
Aug 03, 2012 06:57 AM IST
< പുതിയത്   |   പഴയത് >
മുഹമ്മദ്നബി(സ്വ) യെ പ്രകീര്‍ത്തിച്ച പാശ്ചാത്യര്‍ - യെക്കുറിച്ച് താങ്കളുടെ പ്രതികരണം താഴെ രേഘപ്പെടുത്തുക

പേര്:

പ്രതികരണം : (പരമാവധി 5000 അക്ഷരങ്ങള്‍ മാത്രം)

മലയാളം (Type in MANGLISH for Malayalam. ഉദാഹരണത്തിന് "സ്ത്രീ" എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ "sthree" എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ബാര്‍ അമര്‍ത്തുക. To type in English, deselect the checkbox or press ctrl+g)

 
വിവിധ ലക്കങ്ങളില്‍ വന്ന "ലേഖനം" വായിക്കുക